രേണുക വേണു|
Last Modified ശനി, 8 ജൂണ്‍ 2024 (09:24 IST)
V.T.Balram: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വി.ടി.ബല്‍റാമിനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ്. ഷാഫി പറമ്പില്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നത്. ഷാഫിയെ പോലെ ജനപ്രീതിയുള്ള നേതാവിനെ സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ പാലക്കാട് കാര്യങ്ങള്‍ പരുങ്ങലിലാകുമെന്നാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ഷാഫിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ രാഹുല്‍ മാങ്കൂട്ടത്തിലിനും പാലക്കാട് സീറ്റില്‍ കണ്ണുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട യുവനേതാവാണ് രാഹുല്‍. ഷാഫിയുടെ കൂടി താല്‍പര്യം പരിഗണിച്ചായിരിക്കും ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിയെ തീരുമാനിക്കുക. അങ്ങനെ വന്നാല്‍ രാഹുലിനും സാധ്യതയുണ്ട്.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 3,859 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ പാലക്കാട് ജയിച്ചത്. ബിജെപി സ്ഥാനാര്‍ഥി ഇ.ശ്രീധരനാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഇത്തവണ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് പിടിക്കാമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനോ വനിത നേതാവ് ശോഭാ സുരേന്ദ്രനോ പാലക്കാട് ബിജെപി സ്ഥാനാര്‍ഥിയാകാണ് സാധ്യത. എം.സ്വരാജിനെ സ്ഥാനാര്‍ഥിയാക്കാനാണ് എല്‍ഡിഎഫ് ക്യാംപ് ആലോചിക്കുന്നത്.