അനുബന്ധ വാര്‍ത്തകള്‍
- ഒരു കാരണവശാലും വാഹനങ്ങളില്‍ കൂളിങ് ഫിലിം അനുവദിക്കില്ല: എം.വി.ഡി.
- സ്വപ്ന സുരേഷിന് മുഴുവന്‍ സമയ സുരക്ഷ; രണ്ട് ബോഡി ഗാര്‍ഡുകളെ നിയമിച്ചു
- 40 പവന് സ്വര്‍ണ്ണം വാങ്ങി പണം കൊടുക്കാതെ കബളിപ്പിച്ചയാള്‍ പിടിയില്‍
- വ്യാജ സ്വര്‍ണ്ണക്കട്ടി നല്‍കി പത്ത് ലക്ഷം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍
- കുളിമുറിയില്‍ ഒളിക്യാമറ, സഹായത്തിനായി പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയെ വിളിച്ചു; 'ചോര വീണ മണ്ണില്‍ നിന്ന്..' എന്ന റിങ്ടോണ്‍ കേട്ടത് പറമ്പില്‍ നിന്ന് !
പൊതു പരിപാടികള്‍ ഒഴിവാക്കണമെന്ന് പൊലീസ്; പറ്റില്ലെന്ന് മുഖ്യമന്ത്രി, ഇന്ന് കണ്ണൂരില്‍
മുഖ്യമന്ത്രി എത്തുന്ന സ്ഥലങ്ങളില്‍ കനത്ത പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് പൊലീസ് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രി പൊതു പരിപാടികള്‍ പരമാവധി ഒഴിവാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍, മുഖ്യമന്ത്രി വഴങ്ങിയില്ല. നേരത്തെ നിശ്ചയിച്ച പോലെ പരിപാടികളില്‍ പങ്കെടുക്കുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. പരിപാടികള്‍ വെട്ടിക്കുറയ്ക്കുന്നത് പ്രതിപക്ഷ പ്രതിഷേധം വകവെച്ചുകൊടുക്കലാകുമെന്ന വിലയിരുത്തലാണ് മുഖ്യമന്ത്രിക്കുള്ളത്.
ഇന്ന് കണ്ണൂരിലാണ് മുഖ്യമന്ത്രിയുടെ പരിപാടി. മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടാകരുതെന്ന് സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുള്ള ജില്ലയില്‍ അതത് പൊലീസ് മേധാവികള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തും. മുഖ്യമന്ത്രിക്ക് ഒപ്പമുള്ള സ്ഥിരം സുരക്ഷാഗാര്‍ഡുകള്‍ക്ക് പുറമേ അധികമായി കമാന്‍ഡോകളെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. ഇത് രണ്ടിനും പുറമേയാണ് ജില്ലകളിലെ സുരക്ഷാ ക്രമീകരണം.