ചാവക്കാട്|
VISHNU N L|
Last Modified തിങ്കള്‍, 10 ഓഗസ്റ്റ് 2015 (11:21 IST)
കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി ഹനീഫ കൊല്ലപ്പെട്ട സംഭവത്തില്‍ ചാവക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഭവത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ രൂക്ഷമാകുകയാണ്.
ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ പ്രകടനം നടത്താനിടയുണ്ടെന്നും ഇത് സംഘര്‍ഷത്തിന് കാരണമാകുമെന്നും കണ്ടാണ് നിരോധന്നജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രദേശത്ത് കനത്ത് പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം കേസില്‍ മുഖ്യപ്രതിയോടൊപ്പമുള്ള ഐ ഗ്രൂപ്പ് നേതാവും സസ്പെന്‍ഡ് ചെയ്യപ്പെട്ട ഗുരുവായൂര്‍ ബ്ളോക് കമ്മിറ്റി പ്രസിഡന്‍റ് ഗോപപ്രതാപന്റെ ചിത്രങ്ങള്‍ പുറത്തുവന്നത സ്ഥിതി കൂടുതല്‍ ഗുരുതരമാക്കി. സി.എ ഗോപപ്രതാപനും അറസ്റ്റിലായ മുഖ്യപ്രതി ഷമീറും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തായത്. ഹനീഫയെ കൊല്ലാന്‍ ഷമീറിനെ നിയോഗിച്ചത് ഗോപപ്രതാപനാണെന്ന് ഹനീഫയുടെ കുടുംബവും നാട്ടുകാരും ആരോപിച്ചിരുന്നു.വിഷയം സംസ്ഥാനതലത്തില്‍ എ ഗ്രൂപ്പ് ഐ ഗ്രൂപ്പ് ചേരിതിരിവ് രൂക്ഷമാക്കിയിരിക്കുകയാണ്.
അതേസമയം തന്നെ കുറ്റവാളിയായി ചിത്രീകരിക്കാനാണ് നീക്കമെന്നും
അറസ്റ്റിലായ പ്രതി തന്റെ പ്രദേശത്തുകാരനാണെന്നും അതിനാല്‍ ഏതെങ്കിലും ചടങ്ങുകളില്‍വെച്ച് തന്നോടൊപ്പം ഫോട്ടോയെടുത്തതാകാമെന്നും ഗോപപ്രതാപന്‍ വിശദീകരിച്ചു. അറസ്റ്റിലായ മുഖ്യപ്രതി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് ഗോപപ്രതാപന്‍ ഇന്നലെ സമ്മതിച്ചിരുന്നു.
അതിനിടെ ഗോപപ്രതാപനെതിരായ കെ.പി.സി.സി നടപടി ഏകപക്ഷീയമാണെന്ന് ഐ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു. ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ഇന്നു വൈകിട്ട് ചാവക്കാട് നടത്താനിരുന്ന പ്രതിഷേധ പ്രകടനം മാറ്റിവച്ചിട്ടുണ്ട്. കെ.പി.സി.സിയുടെ നിര്‍ദേശ പ്രകാരം മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഇടപെട്ടാണ് പ്രകടനം മാറ്റിവെച്ചത്.