തൃശൂര്‍|
JOYS JOY|
Last Updated:
ഞായര്‍, 9 ഓഗസ്റ്റ് 2015 (13:48 IST)
ഗ്രൂപ്പു തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കെ പി സി സി ഉപസമിതി തെളിവെടുപ്പ് പൂര്‍ത്തിയാക്കി. കെ പി സി സി ജനറല്‍ സെക്രട്ടറി സുരേഷ ബാബുവിന്റെ നേതൃത്വത്തിലാല്‍ ആയിരുന്നു തെളിവെടുപ്പ്. ഇരു ഗ്രൂപ്പുകളുടെയും നേതാക്കളെയും പ്രവര്‍ത്തകരെയും നേരില്‍ കണ്ടാണ് തെളിവെടുപ്പ് നടത്തിയത്.
സുരേഷ് ബാബുവിനെ കൂടാതെ കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ബാബു പ്രസാദ്, സെക്രട്ടറി എം എം നസീര്‍ എന്നിവരടങ്ങിയ ഉപസമിതിയാണ് തെളിവെടുപ്പ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഐ ഗ്രൂപ്പ് പ്രവര്‍ത്തകന്‍ ഷമീറിനെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. ചാവക്കാട് സി ഐയുടെ നേതൃത്വത്തില്‍ ഷമീറിനെ ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യും.
ഗൂഢാലോചനയില്‍ പങ്കാളിയെന്ന് ആരോപിക്കപ്പെടുന്ന ബോബന്‍ പ്രതാപനില്‍ നിന്നും ഉപസമിതി തെളിവെടുത്തു. അതേസമയം, തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇതിന് പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗവും സി പി എമ്മുമാണെന്നും ബോബന്‍ ആരോപിച്ചു.