തൃശൂര്‍|
jibin|
Last Modified ഞായര്‍, 9 ഓഗസ്റ്റ് 2015 (17:09 IST)
എ, ഐ ഗ്രൂപ്പ് വഴക്കിനെത്തുടര്‍ന്ന് യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറി എസി ഹനീഫയുടെ കൊലപാതകത്തിന്റെ പശ്‌ചാത്തലത്തില്‍ കോണ്‍ഗ്രസ് ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിട്ടു. ഇതിന് പുറമെ കമ്മിറ്റി പ്രസിഡന്റ് ഗോപപ്രതാപനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍നിന്നും സസ്‌പെന്‍ഡ് ചെയ്‌തു. കോണ്‍ഗ്രസ് ഐ ഗ്രൂപ്പുകാരനാണ് സസ്‌പെന്‍ഷനിലായ ഗോപപ്രതാപന്‍.
പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. പത്മജ വേണുഗോപാലിനാണ് ബ്ലോക്ക് കമ്മിറ്റിയുടെ ചുമതല.
വെള്ളിയാഴ്ച രാത്രിയാണ് ഐ ഗ്രൂപ്പ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള സംഘം ഹനീഫയെ വീട്ടില്‍ കയറി വെട്ടിക്കൊന്നത്.
എ ഗ്രൂപ്പ് നേതാവാണ് ഹനീഫ. ഐ ഗ്രൂപ്പുകാരാണ് ഹനീഫയെ കൊലപ്പെടുത്തിയതെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ ആരോപണം. മാസങ്ങളായി ഇരു ഗ്രൂപ്പുകളും തമ്മില്‍ തുടരുന്ന ഗ്രൂപ്പ് വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. അക്രമം നടത്തുന്നവര്‍ക്കു കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്നു കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഇന്നു പറഞ്ഞിരുന്നു.