രേണുക വേണു|
Last Modified വെള്ളി, 30 ജനുവരി 2026 (18:34 IST)
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി. ബെംഗളൂരുവിലെ ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനിടെയാണ് ആത്മഹത്യ. സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.
ബെംഗളൂരുവിലെ റിച്ച്മണ്ട് സര്‍ക്കിളിനടുത്തുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ വെച്ചാണ് സംഭവം. ആത്മഹത്യ ശ്രമത്തിനു പിന്നാലെ എച്ച്.എസ്.ആര്‍ ലേഔട്ടിലെ നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദനമാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പിനെതിരെ ഇ.ഡിയുടെ ആരോപണമെന്നാണ് റിപ്പോര്‍ട്ട്. ഇ.ഡി വേട്ടയില്‍ തന്റെ ബിസിനസ് തകരുമോ എന്ന ഭയം സി.ജെ.റോയിക്ക് ഉണ്ടായിരുന്നെന്നും സൂചനയുണ്ട്. പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ നടപടികള്‍ സ്വീകരിച്ചു.