1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Compensation Accident Vavakkavu

വാഹനാപകടത്തില്‍ പരിക്കേറ്റ അധ്യാപികയ്ക്ക് 1.1 കോടി നഷ്ടപരിഹാരം

Compensation
കൊല്ലം; വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അധ്യാപികയ്ക്ക് ഒരു കോടി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കൊല്ലം മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിന്‍സ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ചങ്ങന്‍കുളങ്ങര വിവേകാനന്ദ എച്ച്.എസ.എസ. അധ്യാപിക കരുനാഗപ്പള്ളി തഴവ തയ്യില്‍ പടീറ്റതില്‍ വീട്ടില്‍ ഗീത വി.ചെല്ലപ്പനാണ് നഷ്ടപരിഹാരം വിധിച്ചത്.
 
 ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ കാറിടിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. 2017 മാര്‍ച്ചില്‍ വവ്വാക്കാവ് ആനന്ദ ജംഗ്ഷനില്‍ ഉണ്ടായ അപകടത്തില്‍  ചികിത്സാ ചെലവും പലിശയും അടക്കമാണ് ഈ തുക വിധിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കിനു പിന്നില്‍ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഗീത ഏറെ നാള്‍ ചികിത്സയിലായിരുന്നു. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
കേരളത്തിലെ റോഡപകടങ്ങള്‍ 50 ശതമാനമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി