1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Road accident Thirur Jayalatha

സ്‌കൂട്ടറില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ച് അധ്യാപിക മരിച്ചു

Road-accident
തിരൂര്‍: സ്‌കൂട്ടറില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ച അധ്യാപിക മരിച്ചു. ആലത്തിയൂര്‍ പൊയിലിശ്ശേരി ഗോപാലത്തില്‍ ഉദയഭാനുവിന്റെ ഭാര്യ ജയലത (51) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ ഇരുവരും സ്‌കൂളില്‍ നിന്ന് മടങ്ങുന്നതിനിടെ തലക്കാട് വടക്കേ അങ്ങാടിയില്‍ വച്ചായിരുന്നു അപകടം ഉണ്ടായത്.
 
തിരൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ യു പി വിഭാഗം അധ്യാപികയായ ഇവര്‍ക്കൊപ്പം സഞ്ചരിച്ച ഇതേ സ്‌കൂളിലെ അധ്യാപിക ലത (42) യെ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
കണ്ടെയ്നര്‍ ലോറി തട്ടി ജയലത റോഡിലേക്ക് വീഴുകയും ഇവരുടെ ദേഹത്ത് ലോറിയുടെ പിന്‍ചക്രം കയറുകയും ചെയ്തു. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  
അടുത്ത ലേഖനം
വിശിഷ്ടാതിഥി ഇല്ല, പരേഡ് കാണാൻ എത്തുക 25,000 പേർ, കൊവിഡ് പശ്ചാത്തലത്തിൽ രാജ്യം 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു