അനുബന്ധ വാര്‍ത്തകള്‍
- ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനം: കെസി വേണുഗോപാലിനെ ക്ഷണിക്കാത്തത് കുറ്റകരമായ വിവേചനമെന്ന് മുല്ലപ്പള്ളി
- തിരുവനന്തപുരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം: കാർ കത്തിനശിച്ചു
- സ്കൂട്ടറില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ച് അധ്യാപിക മരിച്ചു
- ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം: തോമസ് ഐസക്കിന്റെയും പി തിലോത്തമന്റെയും പേര് വെട്ടി കേന്ദ്രം
- തിരുവല്ലയില്‍ കെഎസ്ആര്‍ടിസി ബസ് അപകടം: രണ്ടുപേര്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്
ബൈപ്പാസ് ഉദ്ഘാടനത്തിന് തൊട്ടുപിറകെ വാഹങ്ങളുടെ കൂട്ടയിടി
ആലപ്പുഴ: ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം യാഥാര്‍ഥ്യമായ ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം കഴിഞ്ഞു കേവലം ഒരു മണിക്കൂറിനുള്ളില്‍ തന്നെ വാഹനാപകടത്തിനു സാക്ഷ്യം വഹിച്ചു. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഉദ്ഘാടനം നടത്തുന്നതിന് മുമ്പ് തന്നെ ബൈപ്പാസില്‍ വാഹനം ഓടിക്കാനായി വാഹനങ്ങളുടെ നീണ്ട നിര കാത്തുനിന്നിരുന്നു.
ഉദ്ഘാടനം കഴിഞ്ഞതോടെ മറ്റു വാഹനങ്ങള്‍ക്ക് ബൈപ്പാസില്‍ പ്രവേശിക്കാന്‍ അനുമതി നല്കി. എന്നാല്‍ വാഹന ഉടമകളുടെ അമിതമായ ആവേശമാണ് അപകടത്തിന് കാരണമായത്. തിക്കും തിരക്കും വര്‍ദ്ധിക്കുകയും തുടര്‍ന്ന് ഒരു ലോറിയും രണ്ട് കാറുകളും ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. ഇതോടെ ഗതാഗതം ആകെ താറുമാറായി. ഇതിനിടെ ഒരു ബൈക്ക് പഞ്ചറായതും ഗതാഗതത്തെ വലച്ചു.