അനുബന്ധ വാര്‍ത്തകള്‍
- റാങ്കിങ്ങിൽ കുതിച്ച് പന്ത്, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാരിൽ ഒന്നാമൻ, ടെസ്റ്റ് ബാറ്റ്സ്മാനാരിൽ കോലി നാലാം സ്ഥാനത്ത്
- കുതിച്ചുയർന്ന് ഓഹരി വിപണി, സെൻസെക്സിൽ ഇന്ന് 359 പോയിന്റ് നേട്ടത്തോടെ തുടക്കം
- ഗുജറാത്തില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 15 മരണം; ഗുരുതരമായി പരിക്കേറ്റവര്‍ ചികിത്സയില്‍
- ബ്രേക്കിന് പകരം ആക്സിലേറ്റര്‍ ചവിട്ടി; ഭര്‍ത്താവ് കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ വാഹനത്തിനടിയില്‍ പെട്ട് വീട്ടമ്മ മരിച്ചു
- വിനോദ യാത്രികരുടെ വാഹനത്തിലേക്ക് മണല്‍ ലോറി ഇടിച്ചുകയറി: 13പേര്‍ക്ക് ദാരുണാന്ത്യം
തിരുവല്ലയില്‍ കെഎസ്ആര്‍ടിസി ബസ് അപകടം: രണ്ടുപേര്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്
കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി രണ്ടുപേര്‍ മരിച്ചു. തിരുവല്ല പെരുന്തുരുത്തിയിലെ കെഎസ്ആര്‍ടിസി ബസാണ് അപകടത്തിന് കാരണമായത്. ചെങ്ങന്നൂര്‍ പെരളശ്ശേരി സ്വദേശി ജെയിംസ് ചാക്കോ(31)യും ചെങ്ങന്നൂര്‍ വെണ്മണി പുലക്കടവ് ആന്‍സി ഭവനത്തില്‍ ആന്‍സി(27) എന്നിവരാണ് മരിച്ചത്. ഇരുവരും ബൈക്കില്‍ യത്ര ചെയ്യുകയായിരുന്നു. സംഭവത്തില്‍ 22ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അപകടത്തില്‍ മരിച്ചവര്‍ തമ്മില്‍ വിവാഹം നിശ്ചയിച്ചിരുന്നതായിരുന്നു. അപകടത്തില്‍ പാലക്കാട് സ്വദേശിയായ സുഭാഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ച ശേഷം ബസ് സമീപത്തെ എമിറേറ്റ്സ് ഒപ്റ്റിക്കല്‍സ് എന്ന സ്ഥാപനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.