കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടിന്റു ലൂക്ക 800 മീറ്റര്‍ ഓടില്ല

ന്യൂഡല്‍ഹി| vishnu| Last Updated: ബുധന്‍, 16 ജൂലൈ 2014 (18:14 IST)
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 800 മീറ്ററില്‍ മത്സരിക്കാമെന്ന ടിന്റു ലൂക്കയുടെ മോഹത്തിന് തിരിച്ചടി. അത്ലറ്റിക്സ് ഫെഡറേഷന്റെ പിഴവു മൂലമാണ് ടിന്റുവിന് മത്സരിക്കാതെ വരുന്നത്. അത്ലറ്റിക്സ് ഫെഡറേഷന്‍ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ച പട്ടികയില്‍ എണ്ണൂറു മീറ്ററില്‍ ടിന്റു ലൂക്കയുടെ പേരില്ലാത്തതാണ് പ്രശ്നത്തിനു കാരണം.

ടിന്റു ലൂക്കയെ 400 മീറ്റര്‍റിലേ ടീമില്‍മാത്രം ഉള്‍പ്പെടുത്തിയാണ് അത്ലറ്റിക്സ് ഫെഡറേഷന്‍കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള താരങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അത്ലറ്റിക്സ് ഫെഡറേഷന്‍ ഒളിംപിക് അസോസിയേഷന്‍ മുഖേന
സര്‍ക്കാരിനു നല്‍കിയ പട്ടികയിലും ടിന്റുവിന്റെ പേരില്ല.

എന്നാല്‍ ഇത് ഫെഡറേഷനു സംഭവിച്ച പിഴവാണെന്നും, 800 മീറ്ററില്‍ മല്‍സരിക്കുമെന്നും ഫെഡറേഷന്‍സെക്രട്ടറി സികെ വാല്‍സന്‍ വ്യക്തമാക്കി. ഗെയിംസിനുള്ള താരങ്ങളുടെ അന്തിമ പട്ടിക തയാറായെന്നും ഇനി മാറ്റങ്ങള്‍അംഗീകരിക്കില്ലെന്നുമാണ് കായികമന്ത്രാലയത്തിന്റെ നിലപാട്.

കോമണ്‍വെല്‍ത്ത് ഗെയിംസിനായി അത്ലറ്റിക്സ് ഫെഡറേഷന്‍നടത്തിയ ട്രയല്‍സില്‍പരാജയപ്പെട്ടതാണ് ടിന്റുവിന് തിരിച്ചടിയായത്. ടിന്റുവിനു പുറമേ മേരികോം, രഞ്ജിത് മഹേശ്വരി തുടങ്ങി പലതാരങ്ങളെയും ട്രയല്‍സില്‍പരാജയപ്പെട്ടതിന്റെ പേരില്‍ടീമില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ടിന്റുവിന് മാത്രമായി ഇളവു നല്‍കാനാകില്ലെന്നാണ് മന്ത്രാലയത്തിന്റെ വാദം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :