ഐപിഎല്‍ യുഎഇയില്‍: കായിക മന്ത്രാലയം വിശദീകരണം തേടി

മുംബൈ| WEBDUNIA|
PRO
വാതുവെയ്പ്പിനും ഒത്തുകളിക്കാര്‍ക്കും പേരുകേട്ട യുഎഇയില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് ബിസിസിഐയോട് കായിക മന്ത്രാലയം വിശദീകരണം തേടി. യുഎഇയിലെ അബുദാബി, ഷാര്‍ജ, ദുബായ് എന്നി വേദികളാണ് ഐപിഎല്‍ മത്സരങ്ങള്‍ നടത്താനായി തെരെഞ്ഞെടുത്തിരിക്കുന്നത്.

ഇവിടങ്ങളില്‍ മത്സരങ്ങള്‍ നടത്തിയാല്‍ അത് വീണ്ടും ഒത്തുകളിക്കു കാരണമാകുമെന്നാണ് മന്ത്രാലയം സംശയിക്കുന്നത്. ദാവൂദ് ഇബ്രാഹിം അടക്കമുള്ള വന്‍കിട അധോലോക രാജാക്കന്‍മാര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെടാനും വേദിമാറ്റം കാരണമാകുമെന്നാണ് കായിക മന്ത്രാലയത്തിന്റെ നിലപാട്.

എന്നാല്‍ പൊതു തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ടീമുകളുടെ താത്പര്യവും സാമ്പത്തിക ബുദ്ധിമുട്ടും പരിഗണിച്ചാണ് യുഎഇയില്‍ മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചതെന്നാണ് മന്ത്രാലയത്തിന് നല്‍കിയ വിശദീകരണം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :