മോശം പ്രകടനത്തെ തുടര്‍ന്ന് ടിന്റു ലൂക്കയെ ഉഷ സ്‌കൂളില്‍ മാറ്റാന്‍ സായ് ഒരുങ്ങുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
മോശം പ്രകടനത്തെ തുടര്‍ന്ന് ഇന്ത്യയുടെ അഭിമാനമായ അത്‌ലറ്റിക് താരം ടിന്റു ലൂക്കയെ ഉഷ സ്‌കൂളില്‍ മാറ്റാന്‍ സായ് (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) ഒരുങ്ങുന്നു. ടിന്റുവിനെ വിദേശ രാജ്യങ്ങളിലേക്ക് അയച്ച് പരിശീലിപ്പിക്കാനാണ് സായ് ഒരുങ്ങുന്നത്.

ടിന്റുവിന്റെ പരിശീലനത്തിന് ആവശ്യമായ എല്ലാ ചെലവുകളും വഹിക്കുന്നത് സായ് തന്നെയാണ്. സിന്തറ്റിക് ട്രാക്കുകള്‍ ഉള്‍പ്പടെയുള്ള സൌകര്യങ്ങള്‍ ഉഷ സ്‌കൂള്‍ അക്കാദമിയിലില്ലാതതും നിലവിലെ 800 മീറ്റര്‍ ഓട്ടത്തില്‍ ദേശിയ റെക്കോര്‍ഡ് നേടിയിട്ടുള്ള താരമായ ടിന്റു ലൂക്കയെ ഉഷ സ്കൂളില്‍ നിന്നും മാറ്റാന്‍ സായ്‌യെ പ്രേരിപ്പിക്കുന്നത്.

2014ല്‍ നടക്കുന്ന ഒളിംപിക്‌സിനെ ലക്ഷ്യമിട്ട് സായ് വാര്‍ത്തെടുക്കുന്ന കായിക താരങ്ങളില്‍ പ്രധാനിയാണ് ടിന്റു ലൂക്ക. എന്നാല്‍ നിലവിലെ പ്രകടനം കൊണ്ട് ഒളിംപിക്‌സില്‍ മെഡല്‍ നേടാന്‍ ടിന്റുവിന് സാധിക്കില്ല എന്നാണ് സായ്‌യുടെ വിലയിരുത്തല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :