രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന: കായിക മന്ത്രാലയം വീണ്ടും വിശദീകരണം തേടി

ന്യൂഡല്‍ഹി| WEBDUNIA|
PRO
രഞ്ജിത് മഹേശ്വരിക്ക് അര്‍ജ്ജുന അവാര്‍ഡ് നല്കുന്ന വിഷയത്തില്‍ കേന്ദ്ര കായിക മന്ത്രാലയം വീണ്ടും അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയോടും സായിയോടും വിശദീകരണം തേടിയതായി റിപ്പോര്‍ട്ട്.

അര്‍ജുനയ്ക്കുള്ള ടിപ്പിള്‍ ജമ്പ് താരമായ രഞ്ജിത്തിന്റെ അപേക്ഷ മുമ്പ് രണ്ടു പ്രാവശ്യം തള്ളിയിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണിത്. ഉത്തേജക പരിശോധനയെക്കുറിച്ച് എന്തെങ്കിലും രേഖകള്‍ ഉണ്ടോ എന്ന് തിരക്കിയാണ് മന്ത്രാലയം എ എഫ് ഐക്ക് കത്ത് നല്കിയത്.

2010ലും 2011ലും രഞ്ജിത് മഹേശ്വരിയുടെ അപേക്ഷ ഇതേ കാരണത്താല്‍ തള്ളിയിരുന്നു എന്ന് ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ടു ചെയ്തു. ഇതേതുടര്‍ന്നാണ് വീണ്ടും കായിക മന്ത്രാലയം സായിയുടെ അഭിപ്രായം തേടിയത്.

ഉത്തേജക പരിശോധനയുടെ പേരില്‍ മുമ്പ് രഞ്ജിത് മഹേശ്വരിയുടെ അപേക്ഷ തള്ളിയിട്ടുണ്ടോ എന്ന കാര്യം അറിയിക്കാനാണ് നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ വ്യക്തതയുണ്ടായ ശേഷം തീരുമാനമെടുക്കുമെന്ന് കായികമന്ത്രാലയം അറിയിച്ചു.

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടിരുന്നെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ രഞ്ജിത് മഹേശ്വരിയുടെ അര്‍ജ്ജുന അവാര്‍ഡ് കേന്ദ്ര കായിക മന്ത്രാലയം താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :