അനുബന്ധ വാര്‍ത്തകള്‍
- മധുകേസില്‍ അഭിഭാഷകനെ ചുമതലപ്പെടുത്തി മമ്മൂട്ടി
- മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
- കശ്മീരില്‍ ഭീകരാക്രമണത്തില്‍ ഒരു പൊലീസുകാരന് വീരമൃത്യു
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 50,812 പേര്‍ക്ക്; പരിശോധിച്ചത് 1,10,970 സാമ്പിളുകള്‍
- കൊച്ചിയില്‍ വളര്‍ത്തുപൂച്ചയെ തല്ലിക്കൊന്ന യുവാവ് അറസ്റ്റിലായി
പാലക്കാട് പരീക്ഷ ഫീസ് അടക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്തു
പാലക്കാട് പരീക്ഷ ഫീസ് അടക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്തു. അകത്തേത്തറയില്‍ ഉമ്മിനി സഫാനഗറില്‍ സുബ്രമണ്യന്റേയും ദേവകിയുടെയും മകള്‍ ബീനയാണ് മരിച്ചത്. 20 വയസായിരുന്നു. ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പാലക്കാട്ടെ സ്വകാര്യ കോളേജില്‍ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് ബീന.
വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് ബീനയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പരീക്ഷ ഫീസ് അടക്കാന്‍ സാധിക്കാത്തതിന്റെ വിഷമം സഹോദരിക്ക് ഉണ്ടായിരുന്നതായി സഹോദരന്‍ ബിജു പറഞ്ഞു.