1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mammootty in madhu murder case

മധുകേസില്‍ അഭിഭാഷകനെ ചുമതലപ്പെടുത്തി മമ്മൂട്ടി

Mammootty
ആള്‍ക്കൂട്ടമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് അഭിഭാഷകനെ ചുമതലപ്പെടുത്തി മമ്മൂട്ടി. മദ്രാസ് കേരള ഹൈക്കോടതികളിലെ മുതിര്‍ന്ന അഭിഭാഷകന്‍ വി നന്ദകുമാറിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാരാണ് കേസ് നടത്തുന്നത്. കുടുംബത്തിനാവശ്യമായ നിയമോപദേശങ്ങളും സഹായങ്ങളും അഭിഭാഷകന്‍ നല്‍കും. ഇതിനായി മധുവിന്റെ കുടുംബവുമായി അഭിഭാഷന്‍ ചര്‍ച്ച നടത്തും. 
 
നേരത്തേ മണ്ണാര്‍ക്കാട് കോടതിയില്‍ മധുവിന് വേണ്ടി നിയോഗിച്ചിരുന്ന സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് മമ്മൂട്ടി സഹായത്തിനെത്തിയത്. 
അടുത്ത ലേഖനം
പാലക്കാട് പരീക്ഷ ഫീസ് അടക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്തു