ആലപ്പുഴ കളക്‌ടർ രേണു രാജും ശ്രീറാം വെങ്കിട്ട‌രാമനും വിവാഹിതരാകുന്നു

അഭിറാം മനോഹർ| Last Modified ഞായര്‍, 24 ഏപ്രില്‍ 2022 (16:44 IST)
ആലപ്പുഴ ജില്ലാ കളക്‌ടർ ഡോ രേണു രാജും ആരോഗ്യവകുപ്പ്ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എം.ഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു

അടുത്ത ഞായറാഴ്ച ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍വെച്ച് വിവാഹം നടക്കുമെന്നാണ് വിവരം. അടുത്തബന്ധുക്കള്‍ മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക.രണ്ട് പേരും എംബി‌ബിഎസ് ബിരുദധാരികളാണ്.

2012-ല്‍ രണ്ടാം റാങ്കോടെയാണ് ശ്രീറാം, സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിക്കുന്നത്. പിന്നീട് ദേവികുളം സബ് കളക്ടറായി സേവനം അനുഷ്ടിച്ചു. 2019-ല്‍ ശ്രീറാം ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ചതോടെ ശ്രീറാമിനെതിരെ വലിയ തോതിൽ പ്രതിഷേധമുയർന്നിരുന്നു.

2014-ല്‍ ആദ്യശ്രമത്തില്‍ രണ്ടാം റാങ്കോടെയാണ് രേണു രാജ്‌ സിവില്‍ സര്‍വീസസ് പരീക്ഷ പാസായത്. ദേവീകുളം സബ്‌ കളക്‌ടറായി രേണുരാജും സേവനമനുഷ്ടിച്ചിട്ടുണ്ട്. നിലവിൽ ആലപ്പുഴ ജില്ലാ കളക്‌ടറാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :