പമ്പാ അണക്കെട്ടിന്റെ ഷട്ടർ തുറന്നു, തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കളക്‌ടർ

അഭിറാം മനോഹർ| Last Modified ശനി, 20 നവം‌ബര്‍ 2021 (15:51 IST)
ശബരിഗിരി പദ്ധതി പ്രദേശത്തെ പമ്പ അണക്കെട്ടിൻ്റെ രണ്ട് ഷട്ടറുകൾ തുറന്നു. സെക്കൻ്റിൽ 25 ക്യുമെക്സ് മുതൽ 100 ക്യുമെക്സ് വരെ വെള്ളം ഒഴുക്കിവിടും. ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റിമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ ജലം പമ്പാ നദിയിലേക്കു ഒഴുക്കി വിടുന്നതിനാണ്
ഉത്തരവിറക്കിയത്.

ഇന്ന് ഉച്ചയ്ക്ക് 12ന് ശേഷം പുറത്തേക്ക് ഒഴുക്കിവിട്ടുതുടങ്ങിയ ജലം പമ്പാനദിയിലൂടെ ഏകദേശം ആറു മണിക്കൂറിനു ശേഷം പമ്പാ ത്രിവേണിയില്‍ എത്തും. പമ്പാനദിയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തീർത്ഥാടകർ നദിയിൽ കുളിക്കുന്നത് ഒഴിവാക്കണമെന്നും
നിർദ്ദേശമുണ്ട്.

നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തേണ്ടതും ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണ്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടതും ആവശ്യമെങ്കില്‍ അധികൃതര്‍ ആവിശ്യപ്പെടുന്ന മുറയ്ക്ക് മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറേണ്ടതുമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :