യുപിയില്‍ ശൈത്യതരംഗം: ലക്‌നൗവില്‍ ഈമാസം ആറുവരെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 3 ജനുവരി 2024 (11:59 IST)
യുപിയില്‍ ശൈത്യതരംഗം രൂക്ഷമാകുന്നു. ലക്‌നൗവില്‍ ഈമാസം ആറുവരെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഒന്നുമുതല്‍ എട്ട് ക്ലാസുവരെയുള്ള കുട്ടികള്‍ക്കാണ് അവധി. ജില്ലാ വിദ്യാഭ്യാസ ഓഫീസറാണ് അവധി പ്രഖ്യാപിച്ചത്. ജില്ലാ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. അതേസമയം 9മുതല്‍ 12 ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് ക്ലാസുകള്‍ 10നും മൂന്നുമണിക്കും ഇടയില്‍ മാത്രമേ പാടുള്ളവെന്നും നിര്‍ദേശമുണ്ട്.

അതേസമയം കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ച് രാജ്യത്ത് പലസ്ഥലങ്ങളിലും ജനുവരി 5മുതല്‍ 11 വരെ രാത്രി കാലങ്ങളില്‍ താപനില താഴുമെന്നാണ് കരുതുന്നത്. മധ്യപ്രദേശ്, യുപി, മഹാരാഷ്ട്ര എന്നിവിടങ്ങളിലായിരിക്കും ഇത് കൂടുതല്‍ പ്രകടമാകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :