ബ്ലെസിയുടെ ‘ഉന്മാദ‘ രാവുകള്‍ പുറത്ത്, കൊക്കെയ്ന്‍ കേസ് ഹോട്ടാകുന്നു

കൊക്കൈന്‍ കേസ്, ബ്ലെസി, പൊലീസ്, വീഡിയൊ
കൊച്ചി| vishnu| Last Modified ബുധന്‍, 11 ഫെബ്രുവരി 2015 (09:52 IST)
കൊക്കൈന്‍ കേസില്‍ അറസ്റ്റിലായ സഹ സംവിധായിക ബ്ലെസിയുടേത് ഉന്മാദ രാവുകളാണെന്ന് സൂചിപ്പിക്കുന്ന വീഡിയോ ക്ലിപ്പിങ്ങുകള്‍ പൊലീസ് പിടിച്ചെടുത്തു. ബ്ലസിയുടെ ലാപ് ടോപ്പ്പരിശോധിച്ചതില്‍ നിന്നാണ് ഈ നിര്‍ണ്ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചത്. ലഹരിക്കടിപ്പെട്ട് ബ്ലസി യുവ്വാക്കളോടൊന്നിച്ച് കാട്ടിക്കൂട്ടുന്ന പേക്കുത്തുകള്‍ ലാപ് ടോപ്പിലെ ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. കൊക്കൈന്‍ ഉപയോഗിച്ചതിനു ശേഷം നടത്തുന്ന ഉന്മാദ രാവുകളിലൊന്നിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.

ഇത്തരം ഒട്ടേറെ വീഡിയോ ക്ലിപ്പിങ്ങുകളും ഫോട്ടോകളും ബ്ലെസിയുടെ ലാപ്‌ടോപ്പില്‍നിന്നു പോലീസ്‌ പിടിച്ചെടുത്തിട്ടുണ്ട്‌. സിനിമാ, രാഷ്‌ട്രീയ രംഗത്ത്‌ വന്‍ സ്വാധീനമുള്ള പ്രമുഖരും മക്കളുമൊക്കെയാണ്‌ ഇതില്‍ പലരും. അതിനാല്‍ ഇവരേക്കുറിച്ചുള്ള അന്വേഷണത്തിന് പൊലീസ് മുതിര്‍ന്നിട്ടില്ല. ലാപ്‌ടോപ്പില്‍നിന്നു ലഭിച്ച വീഡിയോ ക്ലിപ്പിങ്ങിലുള്ള ഒരു യുവാവ്‌ അന്തരിച്ച ഒരു സംവിധായകന്റെ മകനാണെന്നു പോലീസ്‌ സംശയിക്കുന്നുണ്ട്‌. അറസ്‌റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ളവരെ ഈ വീഡിയോ ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തില്‍ പോലീസ്‌ ചോദ്യം ചെയ്‌തു. എന്നാല്‍, വീഡിയോയില്‍ കാണുന്നയാള്‍ താനല്ലെന്ന ഉറച്ച നിലപാടിലാണ്‌ ഷൈന്‍.

മംഗളം പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പൊലീസ് പിടിച്ചെടുത്ത് വീഡിയോ ദൃശ്യങ്ങള്‍ മംഗളം ഇന്ന് പുറത്ത് വിടുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം അന്വേഷണം ഷൈന്‍ ചാക്കോയിലും യുവതികളിലും ഒതുക്കിതീര്‍ക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. യക്കുമരുന്നു മാഫിയക്കെതിരേ ശക്‌തമായ നടപടിയെടുക്കുമെന്ന്‌ ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിട്ടും ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥരുടെ ഭാഗത്തു നിന്നുണ്ടാകുന്ന അലംഭാവം അമ്പരപ്പിക്കുന്നതാണെന്ന്‌ പോലീസിനുള്ളില്‍ തന്നെ ആക്ഷേപമുണ്ട്‌.

കൈവശംവെച്ച കേസില്‍ സിനിമാതാരം ഉള്‍പ്പെടെയുള്ള അഞ്ച്‌ പ്രതികളെ വീണ്ടും കസ്‌റ്റഡിയില്‍ വിട്ടുകിട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ പോലീസ്‌ സമര്‍പ്പിച്ച അഡീഷണല്‍ കസ്‌റ്റഡി അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി തള്ളി. പ്രതികളെ വീണ്ടും കസ്‌റ്റഡിയില്‍ വാങ്ങുന്നതിനു മതിയായ കാരണങ്ങള്‍ പോലീസ്‌ വ്യക്‌തമാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ്‌ ജഡ്‌ജി എസ്‌. മോഹന്‍ദാസ്‌ പോലീസ്‌ സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്‌. പ്രതികളെ കോടതി ഫെബ്രുവരി 24 വരെ റിമാന്‍ഡ്‌ ചെയ്‌തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :