ക്രിസ്ത്യന്‍ പള്ളികള്‍ക്ക് സംരക്ഷണം ഉറപ്പാക്കും: രാജ്നാഥ് സിംഗ്

 ക്രിസ്ത്യന്‍ പള്ളി ആക്രമണം , രാജ്നാഥ് സിംഗ് , ഡല്‍ഹി , പൊലീസ്
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 5 ഫെബ്രുവരി 2015 (17:17 IST)
ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ഉണ്ടായ ആക്രമങ്ങളില്‍ ആവശ്യമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും. നിലവില്‍ എല്ലാ പള്ളികള്‍ക്കും സംരക്ഷണം ഉറപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്.

മതം, നിറം, ഭാഷ തുടങ്ങിയവയില്‍ ഒരു വിവേചനവും രാജ്യത്ത് വെച്ചുപൊറുപ്പിക്കില്ല. ഇപ്പോള്‍ പൊലീസ് അന്വേഷണം നടത്തിവരുകയാണ് ഈ റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഡല്‍ഹി അതിരൂപതാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഉറപ്പ് നല്‍കിയത്.

ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ രാവിലെ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം നടന്നിരുന്നു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ വസതിയിലേക്ക് വിശ്വാസികള്‍ നടത്തിയ മാര്‍ച്ച് ഗോള്‍ഡഖാന പള്ളിക്ക് സമീപം പൊലീസ് തടയുകയായിരുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളിലായി അഞ്ചു ക്രിസ്ത്യന്‍ പള്ളികള്‍ ആണ് ഡല്‍ഹിയില്‍ ആക്രമിക്കപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ചാണ് ഡല്‍ഹിയിലെ വിശ്വാസികള്‍ ഇന്ന് ഒത്തു ചേര്‍ന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :