കരുളായി|
vishnu|
Last Modified ഞായര്‍, 8 ഫെബ്രുവരി 2015 (10:06 IST)
കരുളായി വനത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം. വനത്തിലെത്തിയ മാവോയിസ്റ്റുകള്‍ പടുക്ക ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കടന്നക്കാപ്പില്‍ ഫയര്‍ലൈനിടാന്‍ പോയ 12 തൊഴിലാളികള്‍ക്കൊപ്പം ഒമ്പതുമണിക്കൂര്‍ ചെലവഴിച്ചതായും വിവരമുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളിലായാണ് മാവോവാദികള്‍ തൊഴിലാളികളുമായി ഇത്രയും നേരം വനത്തില്‍ ചെലവഴിച്ചത്. ഒരു വനിതയുള്‍പ്പെടെയുള്ള അഞ്ചംഗ മാവോയിസ്റ്റ് സംഘമാണ് ഇവിടെ എത്തിയത്.
ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെ തൊഴിലാളികള്‍ ജോലികഴിഞ്ഞ് ഭക്ഷണമുണ്ടാക്കുമ്പോളായിരുന്നു മാവോയിസ്റ്റുകള്‍ എത്തിയത്. പുലര്‍ച്ചെ രണ്ടുമണിവരെ ഇവരോടെത്ത് ചെലവഴിച്ച സംഘം തൊഴിലാളികള്‍ക്ക് മാവോയിസ്റ്റ് അനുകൂല ക്ലാസുകളും എടുത്തു. ഒരാള്‍ നല്ലപോലെ മലയാളം സംസാരിക്കുന്നുണ്ട്. അയാളാണ് ക്ലാസെടുത്തത്. വയനാട് പോലീസിനുനേരെ വെടിവെച്ചത് പേടിപ്പിക്കാനായിരുന്നുവെന്നാണ് മാവോയിസ്റ്റുകള്‍ പറഞ്ഞത് എന്ന് ദൃക്‌സാക്ഷി പറഞ്ഞത്.
കൂലി കൂട്ടിച്ചോദിക്കണമെന്നും പോലീസില്‍ ഹോംഗാര്‍ഡായി ആദിവാസികള്‍ പോകുന്നത് അവര്‍ക്കുതന്നെ അപകടമാണെന്നും സംഘം മുന്നറിയിപ്പുനല്‍കിയതായും സൂചനയുണ്ട്. മാവോയിസ്റ്റ് പ്രസിധ്ഹികരണമായ കാട്ടുതീയുടെ പതിപ്പും ലഘുലേഖയുടെയും ഓരോ കോപ്പിവീതവും ഇവര്‍ക്കുനല്‍കി ഭക്ഷ്യവസ്തുക്കളും വാങ്ങിയാണ് മാവോവാദികള്‍ മടങ്ങിയത്.