സംസ്ഥാനത്ത് ഇന്ന് 152 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 81 പേർക്ക് രോഗമുക്തി

അഭിറാം മനോഹർ| Last Modified ബുധന്‍, 24 ജൂണ്‍ 2020 (18:15 IST)
സംസ്ഥാനത്ത് ഇന്ന് 152 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.ഇതിൽ 98 പേർ വിദേശത്ത് നിന്നും വന്നവരാണ് 46 പേർ മറ്റു സംസ്ഥാനങ്ങളുഇൽ നിന്നും 8 പേർക്ക് സ‌മ്പർക്കം വഴിയും രോഗം സ്ഥിരീകരിച്ചു.പത്തനംതിട്ട25, കൊല്ലം 18, കണ്ണൂര്‍ 17, പാലക്കാട് 16, തൃശ്ശൂർ 15.ആലപ്പുഴ-15, മലപ്പുറം-10, എറണാകുളം-8, കോട്ടയം-7, ഇടുക്കി-6. കാസര്‍കോട്-6, തിരുവനന്തപുരം-4, കോഴിക്കോട്-3, വയനാട്-2 എന്നിങ്ങനെയാണ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഡല്‍ഹി-15, പശ്ചിമ ബെംഗാള്‍-12, മഹാരാഷ്ട്ര-5, തമിഴ്‌നാട്-5, കര്‍ണാടക-4, ആന്ധ്രപ്രദേശ്-3, ഗുജറാത്ത്-1 ഗോവ-1 എന്നിങ്ങനെയാണ് കണക്കുകൾ.സംസ്ഥാനത്ത് ഇന്ന് 4941 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 3603 പേർക്ക് രോഗം സ്ഥിരീകരിച്ചു.1691 പേർ നിലവിൽ ചികിത്സയിലുണ്ട്. 154759 പേരാണ് നിരീക്ഷണത്തിലുള്ളത്. 2282 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 288 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.

വിദേശത്ത് നിന്ന് വരുന്നവർക്ക് സ്ക്രീനിങ് വേണമെന്ന് സർക്കാർ നിലപാടെടുത്തപ്പോൾ ചിലർ തെറ്റിദ്ധാരണ പരത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.ഈ നിമിഷം വരെ കേരളം ഒരു വിമാനത്തിന്‍റെ യാത്രയും മുടക്കിയിട്ടില്ല. 72 വിമാനങ്ങൾക്ക് ഇന്ന് മാത്രം കേരളത്തിലെത്തും. 14058 പേർ ഈ വിമാനങ്ങളിൽ നാട്ടിലെത്തും ഇതിൽ ഒന്നൊഴികെ എല്ലാ വിമാനങ്ങളും ഗൾഫിൽ നിന്നാണ്.543 വിമാനങ്ങളും മൂന്ന് കപ്പലുകളും ഇതുവരെ സംസ്ഥാനത്ത് എത്തി.154 സമ്മതപത്രത്തിലൂടെ 1114 വിമാനങ്ങൾക്ക് അനുമതി നൽകി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :