ആശങ്കയൊഴിയാതെ കേരളം, സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കൊവിഡ്, 57 പേർക്ക് രോഗമുക്തി

അഭിറാം മനോഹർ| Last Modified ശനി, 20 ജൂണ്‍ 2020 (18:16 IST)
സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രോഗം സ്ഥിരീകരിച്ച 127 പേരിൽ 87 പേർ വിദേശത്ത് നിന്നും വന്നവരാണ്. 36 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി മൂന്നുപേര്‍ക്കും ആരോഗ്യപ്രവർത്തകരിൽ ഒരാൾക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌തതിൽ ഏറ്റവും കൂടിയ കണക്കാണിത്.

കൊല്ലം
24, പാലക്കാട് 23, പത്തനംതിട്ട 17, കോഴിക്കോട് 12, എറണാകുളം 3, കോട്ടയം 11, കാസർകോട് 7, തൃശ്ശൂർ 6,മലപ്പുറം - വയനാട് - തിരുവനന്തപുരം 5, കണ്ണൂർ, ആലപ്പുഴ 4,ഇടുക്കി 1,എന്നിങ്ങനെ സംസ്ഥാനത്തെ എല്ലായിടത്തും ഇന്ന് കേസുകളുണ്ട്.ഇതുവരെ കേരളത്തിൽ 3039 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1450 പേർ നിലവിൽ ചികിത്സയിലുണ്ട്. 139402 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്.ഇതിൽ 2036 പേർ ആശുപത്രിയിലാണ്. 288 പേരെ ഇന്ന് ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചു.

ഇന്നലെ സംസ്ഥാനത്ത് 118 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.ഇന്നലത്തെ കണക്കുകൾ കൂടി പരിഗണിക്കുമ്പോൾ ഇത് നാലാം തവണയാണ് സംസ്ഥാനത്ത് നൂറിലേറെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ മാസം അഞ്ചിന് 111ഉം ആറിന് 108ഉം ഏഴിന് 107 പേർക്കുമായിരുന്നു രോഗം സ്ഥിരീകരിച്ചത്.
അതേസമയം ഉറവിടമറിയാത്ത കേസുകൾ തലസ്ഥാനത്ത് കൂടുന്നത് വലിയ ആശങ്ക സൃഷ്‌ടിച്ചിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :