ക്രെഡിറ്റ് ആരോഗ്യമന്ത്രി ഏറ്റെടുക്കേണ്ട എന്നാണ് പറഞ്ഞത്: പ്രസ്താവന വളച്ചൊടിച്ചെന്ന് മുല്ലപ്പള്ളി

അഭിറാം മനോഹർ| Last Modified ശനി, 20 ജൂണ്‍ 2020 (14:42 IST)
ആരോഗ്യമന്ത്രി കെകെ ശൈലജയ്‌ക്കെതിരെ നടത്തിയ വിവാദപരാമർശത്തിൽ വിശദീകരണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും തന്റെ പ്രസ്താവനയെ വളച്ചൊടിക്കുകയായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.നിപ പ്രതിരോധത്തില്‍ ഇല്ലാത്ത ക്രെഡിറ്റ് ആരോഗ്യമന്ത്രി എടുക്കേണ്ട എന്നാണ് പറഞ്ഞതെന്നും മുൻപ് പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എംപിയെന്ന നിലയില്‍ വടകര മണ്ഡലവുമായി ബന്ധപ്പെട്ട തന്റെ പ്രവര്‍ത്തനത്തില്‍ സിപിഎമ്മുകാര്‍ക്ക് പോലും പരാതിയിയില്ലെന്നും ലിനിയുടെ ഭർത്താവിനെ വിളിച്ച ആദ്യ പൊതുപ്രവര്‍ത്തകന്‍ താനാണെന്ന് അന്ന് സജീഷ് പറഞ്ഞിരുന്നു. ഇപ്പോള്‍ മാറ്റിപറയുന്നത് ശരിയല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.ലിനിക്ക് മരണാനന്തര ബഹുമതി നല്‍കണമെന്ന താനടക്കമുള്ള എംപിമാര്‍ കത്തെഴുതിയിട്ടുണ്ടെന്നും ഡോക്‌ടർമാരും നഴ്‌സുമാർക്കുമാണ് നിപ്പയുടെ യഥാർത്ഥക്രെഡിറ്റെന്നും മുല്ലപ്പള്ളി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :