കെകെ ശൈലജയ്ക്ക് രാഷ്ട്രീയാതീത പിന്തുണയുമായി ശോഭാ സുരേന്ദ്രൻ, മുല്ലപ്പള്ളി മാപ്പ് പറയണമെന്ന് ആവശ്യം

തിരുവനന്തപുരം| അഭിറാം മനോഹർ| Last Modified ശനി, 20 ജൂണ്‍ 2020 (17:19 IST)
തിരുവനന്തപുരം: ആരോഗ്യമന്ത്രി ടീച്ചർക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ വിവാദപരാമർശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.കേരളത്തിൻ്റെ വനിതാ ആരോഗ്യമന്ത്രിക്കെതിരേ നിപരാജകുമാരി എന്നും കൊവിഡ് റാണി എന്നുമുള്ള പരാമർശങ്ങൾ നടത്തിയതോടെ പൊതുരംഗത്തുള്ള മുഴുവൻ സ്ത്രീകളെയുമാണ് മുല്ലപ്പള്ളി അധിക്ഷേപിച്ചിരിക്കുന്നതെന്ന് പറഞ്ഞു. ഒരു സ്ത്രീ ദേശീയ പ്രസിഡന്റായിരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാനപ്രസിഡന്റാണ് അദ്ദേഹമെന്നും വിഷയത്തിൽ സോണിയാ ഗാന്ധി ഇടപ്പെട്ട് മുല്ലപ്പള്ളിയെ കൊണ്ട് മാപ്പ് പറയിപ്പിക്കണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

അതേ സമയം തന്റെ പ്രസ്താവനയിൽ ഉറച്ചു നിൽക്കുമെന്ന് മുല്ലപ്പള്ളി ഇന്ന് വ്യക്തമാക്കി.

ശോഭാ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം

ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചറിൻ്റെയും അവരുടെ പാർട്ടിയുടെയും അവരുൾപ്പെട്ട സർക്കാരിൻ്റെയും നിലപാടുകളോടും പ്രവർത്തനങ്ങളോടും എല്ലാ വിയോജിപ്പുകളും നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ, കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങളെ അതിശക്തമായി എതിർക്കുന്നു.


പൊതുപ്രവർത്തകക്ക് മറ്റൊരു പൊതു പ്രവർത്തകനൽകുന്ന രാഷ്ടീയാതീത പിന്തുണയാണിത്. കേരളത്തിൻ്റെ വനിതാ ആരോഗ്യമന്ത്രിക്കെതിരേ നിപരാജകുമാരി എന്നും കൊവിഡ് റാണി എന്നുമുള്ള പരാമർശങ്ങൾ നടത്തിയതിലൂടെ പൊതുരംഗത്തുള്ള മുഴുവൻ സ്ത്രീകളെയുമാണ് മുല്ലപ്പള്ളി അധിക്ഷേപിച്ചിരിക്കുന്നത്. ഒരു സ്ത്രീ ദേശീയ പ്രസിഡൻ്റായ പാർട്ടിയുടെ സംസ്ഥാന പ്രസിഡൻ്റാണ് അദ്ദേഹം. ഇത്തരക്കാരുടെ സ്ത്രീവിരുദ്ധ മനോഭാവത്തെ ചെറുത്താണ് കേരളത്തിലെ സ്ത്രീ സമൂഹം ഇവിടെ വരെ എത്തിയത്.മുല്ലപ്പള്ളി മാപ്പു പറഞ്ഞില്ലെങ്കിൽ സോണിയ ഗാന്ധി ഇടപെട്ട് മാപ്പു പറയിക്കണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :