1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. CM Press meet updates

സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 89 പേർക്ക് രോഗമുക്തി

കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗം ബാധിച്ചവരിൽ 65 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി മൂന്ന് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഒരാൾ മരിച്ചു. കണ്ണൂരിൽ എക്സൈസ് വകുപ്പിലെ ഡ്രൈവര്‍ സുനിലാണ് മരിച്ചത്.
 
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരിൽ മഹാരാഷ്ട്ര 12, ദില്ലി 7, തമിഴ്‍നാട് 5, ഹരിയാന, ഗുജറാത്ത് 2 വീതം, ഒറീസ് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ.പാലക്കാട് 14, കൊല്ലം13, കോട്ടയം 11, പത്തനംതിട്ട 11, ആലപ്പുഴ 9 ,എറണാകുളം തൃശ്ശൂര്‍ ഇടുക്കി 6 ,തിരുവനന്തപുരം കോഴിക്കോട് 5,മലപ്പുറം കണ്ണൂര്‍ 4,കാസർകോട് 3 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
എനിക്കിതൊന്നും ബാധകമല്ല എന്ന രീതിയിൽ നടക്കുന്നവർക്ക് താക്കീതുമായി മുഖ്യമന്ത്രി