ഒന്നാം ലോകമഹായുദ്ധത്തില്‍ അമേരിക്കയില്‍ മരിച്ചവരെക്കാള്‍ കൂടുതല്‍ പേര്‍ കൊവിഡുമൂലം മരിച്ചു

ശ്രീനു എസ്| Last Updated: വ്യാഴം, 18 ജൂണ്‍ 2020 (15:21 IST)
ഒന്നാം ലോകമഹായുദ്ധത്തില്‍ അമേരിക്കയില്‍ മരിച്ചവരെക്കാള്‍ കൂടുതല്‍ പേര്‍ കൊവിഡുമൂലം മരിച്ചെന്ന് റിപ്പോര്‍ട്ട്. കൊവിഡുമൂലം അമേരിക്കയില്‍ 1.2 ലക്ഷം പേരാണ് മരണപ്പെട്ടത്. ഒന്നാംലോകമഹായുദ്ധത്തില്‍ അമേരിക്കയുടെ 1.16 ലക്ഷം പേരാണ് മരിച്ചത്. അതേസമയം ലോകത്താകമാനം കൊവിഡുമൂലം 4.51 ലക്ഷംപേരാണ് മരണപ്പെട്ടത്.

അമേരിക്കയില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1195734 ആണ്. ഇതില്‍ 16644 പേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്. അമേരിക്കയ്ക്കു ശേഷം കൊവിഡ് പിടിമുറുക്കിയിരിക്കുന്നത് ബ്രസീലിലാണ്. ഇവിടെത്തെ രോഗികളുടെ എണ്ണം പത്തുലക്ഷത്തിലേക്ക് കടക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :