സംസ്ഥാനത്ത് ഇന്ന് ഏഴുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 4 പേർക്ക് രോഗമുക്തി

അഭിറാം മനോഹർ| Last Modified ഞായര്‍, 10 മെയ് 2020 (17:35 IST)
സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ജില്ലയിൽ നിന്നുള്ള 3 പേർക്കും തൃശൂർ ജില്ലയിൽ നിന്നും 2 പേർക്കും എറണാകുളം, മലപ്പുറം ജില്ലകളിൽ നിന്നായി ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവായി.കണ്ണൂർ ജില്ലയിൽ നിന്നുള്ള രണ്ട് പേരുടേയും പാലക്കാട്,കാസർകോട് ജില്ലകളിൽ നിന്നുമുള്ള ഓരോ ആളുകൾക്കുമാണ് രോഗം ഭേദമായത്.ഇതുവരെ 489 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയത്. നിലവിൽ 20 പേർ ചികിത്സയിലാണ്.

വിവിധ ജില്ലകളിലായി 26,712 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.ഇവരില്‍ 26,350 പേര്‍ വീടുകളിലും 362 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 135 പേരെ ഇന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഇതുവരെ 37,464 വ്യക്തികളുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 36,630 സാമ്പിളുകളും നെഗറ്റീവാണ്.സംസ്ഥാനത്ത് ഇന്നും പുതിയ ഹോട്ട്സ്പോട്ടുകളില്ല. നിലവിൽ 33 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :