ലോക്ക്ഡൗൺ: പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും

അഭിറാം മനോഹർ| Last Modified ഞായര്‍, 10 മെയ് 2020 (15:40 IST)
പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച്ച മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിംഗ് വഴി നടത്തും.കൊറോണവ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് സംബന്ധിച്ചും ലോക്ക്ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ചുമാകും ചർച്ച ചെയ്യുക.ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്.

കൊറോണ വൈറസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന അഞ്ചാമത്തെ വീഡിയോ കോണ്‍ഫറന്‍സ് ആണ് ഇത്.കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങളെ പറ്റിയും
സാമ്പത്തിക പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനെ പറ്റിയും ഹോട്ട്സ്പോട്ടുകളിലെ പ്രവർത്തനങ്ങളെ പറ്റിയുമായിരിക്കും ചർച്ച നടക്കുക.

രാജ്യവ്യാപകമായി പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്ക്ഡൗണ്‍ 17-ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടികാഴ്ച്ച നടത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :