മലയാളികൾ സഞ്ചരിച്ച ബസ് തമിഴ്‌നാട്ടിൽ അപകടത്തിൽപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്

അഭിറാം മനോഹർ| Last Modified ഞായര്‍, 10 മെയ് 2020 (14:30 IST)
ബെംഗളൂരുവിൽ കുടുങ്ങിയ മലയാളികളുമായി കേരളത്തിലേക്ക് സഞ്ചരിച്ച മിനി ബസ് തമിഴ്‌നാട്ടിലെ കാരൂരിൽ അപകടത്തിൽപ്പെട്ടു.എതിർ ദിശയിൽ നിന്നും വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ബെം​ഗളൂരുവിലെ നഴ്സിം​ഗ്, ഐടി വിദ്യാർത്ഥികളാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.

കാരണം ബെംഗളൂരുവിൽ കുടുങ്ങികിടന്നിരുന്ന ഇവർ കോട്ടയത്തേക്ക് പോകുകയായിരുന്നു എന്നാണ് വിവരം. ഇവർക്കെല്ലാവർക്കും തന്നെ കേരള അതിർത്തി കടക്കാനുള്ള പാസുകളും ലഭിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :