പ്രവാസികളെ കൊണ്ടുവരാൻ കേന്ദ്രസർക്കാരിനോട് ഇപ്പോൾ നിർദേശിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

അഭിറാം മനോഹർ| Last Modified വെള്ളി, 24 ഏപ്രില്‍ 2020 (13:47 IST)
കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിനോട് ഇപ്പോൾ നിർദേശിക്കാനാവില്ലെന്ന് ഹൈക്കോടതി. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കെ.എം.സി.സി. നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇത്തരമൊരു പരാമർശൻ നടത്തിയത്.രാജ്യമാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ കേന്ദ്രത്തിനോട് അത്തരമൊരു നിർദേശം വെക്കാനാവില്ല എന്നായിരുന്നു വിഷയത്തിൽ ഹൈക്കോടതിയുടെ നിരീക്ഷണം.

പ്രവാസികളെ നാട്ടിലെത്തിക്കുകയാണെങ്കിലും ക്വാറന്റൈന്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിട്ടുണ്ടോയെന്നും കോടതി സർക്കാരിനോട് ചോദിച്ചു. മറ്റു രാജ്യങ്ങള്‍ പ്രവാസികളെ അവരുടെ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ടെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മറ്റു രാജ്യങ്ങളുടെ നയവും നിയമവുമല്ല നമ്മേടേതെന്നായിരുന്നു കോടതിയുടെ മറുപടി.പ്രവാസികളെ നാട്ടിലെത്തിക്കാൻ കേരളം മാത്രമാണ് ശക്തമായ ആവശ്യം ഉന്നയിക്കുന്നതെന്നും ഒരു സംസ്ഥാനത്തിന് മാത്രമായി പ്രത്യേക പരിഗണന നൽകാൻ കഴിയില്ലെന്നും കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :