കെ സുരേന്ദ്രന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ശ്രീനു എസ്| Last Modified വെള്ളി, 19 മാര്‍ച്ച് 2021 (08:27 IST)
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കോന്നിയിലും മഞ്ചേശ്വരത്തുമാണ് കെ സുരേന്ദ്രന്‍ മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയത്തിന് അടുത്തെത്തിയാണ് കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. 35 സീറ്റ് ബിജെപിക്ക് ലഭിച്ചാല്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് നേരത്തേ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

അതേസമയം വരും ദിവസങ്ങളില്‍ ബിജെപിയുടെ പ്രചരണത്തിനായി ദേശിയ നേതാക്കള്‍ കേരളത്തിലേക്ക് വരും. മഞ്ചേശ്വരത്ത് ഇന്നലെ മുതല്‍ സുരേന്ദ്രന്‍ പ്രചരണം ആരംഭിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :