കേരളത്തിൽ ഇത്തവണ തൂക്ക് മന്ത്രിസഭ, ബിജെപിയും ട്വെന്റി 20യും നിർണായകമാകും: പിസി ജോർജ്

അഭിറാം മനോഹർ| Last Modified വ്യാഴം, 18 മാര്‍ച്ച് 2021 (20:31 IST)
സംസ്ഥാനത്ത് ഇത്തവണ തൂക്ക് മന്ത്രിസഭ നിലവിൽ വരുമെന്ന് പൂഞ്ഞാർ എംഎൽഎ പിസി ജോർ‌ജ്. ഏഷ്യനെറ്റ് ന്യൂസുമായുള്ള അഭിമുഖത്തിനിടെയാണ് പിസി ജോർജ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപി ഇത്തവണ 5 സീറ്റ് വരെ നേടുമെന്നും ട്വെന്റി 20 പിടിക്കുന്ന സീറ്റുകളും ഇത്തവണ നിർണായകമാകുമെന്നാണ് പിസി ജോർജിന്റെ വിലയിരുത്തൽ.

സർക്കാരുണ്ടാക്കാൻ ബിജെപിയുടെ ട്വന്റി 20യുടെയും പിന്തുണ വേണ്ടി വരുമെന്നാണ് പി സി ജോർജ്ജ് വ്യക്തമാക്കുന്നത്. പി ജെ ജോസഫ് പി സി തോമസ് വിഭാഗങ്ങളുടെ ലയനം ജോസഫിന്റെ ഗതികേടാണെന്നും പി സി ജോർജ്ജ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :