നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഇന്ന്

ശ്രീനു എസ്| Last Modified വെള്ളി, 19 മാര്‍ച്ച് 2021 (09:00 IST)
നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഇന്ന്. ഇന്നലെവരെ 1029 നാമനിര്‍ദേശ പത്രികളാണ് വിവിധ മണ്ഡലങ്ങളിലായി സമര്‍പ്പിക്കപ്പെട്ടത്. പത്രികയോടൊപ്പം സെക്യൂരിറ്റി ഡിപ്പോസിറ്റായി പതിനായിരം രൂപയാണ് അടയ്‌ക്കേണ്ടത്.

എന്നാല്‍ പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് അയ്യായിരം രൂപ അടച്ചാല്‍ മതിയാകും. നാളെ മുതല്‍ സൂക്ഷ്മ പരിശോധന ആരംഭിക്കും. മാര്‍ച്ച് 22 വൈകുന്നേരം മൂന്ന് മണിവരെ പത്രിക പിന്‍വലിക്കാനും അവസരമുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :