വിധി കർത്താക്കൾക്ക് യോഗ്യതയില്ലെന്ന് ആരോപണം, പാലക്കാട് കലോത്സവത്തിനിടെ സംഘർഷം

അഭിറാം മനോഹർ| Last Modified ചൊവ്വ, 29 നവം‌ബര്‍ 2022 (13:34 IST)
പാലക്കാട് ജില്ലാ കലോത്സവത്തിനിടെ സംഘർഷം. വട്ടപാട്ട്,ചെണ്ടമേളം മത്സരങ്ങളുടെ വിധിക്കർത്താക്കൾക്ക് യോഗ്യതയില്ലെന്നും മാനദണ്ഡങ്ങൾ ലംഘിച്ചാണ് വിധി നിർണയം നടത്തുന്നതെന്നും ആരോപിച്ച് രക്ഷിതാക്കൾ വിധികർത്താക്കളെ തടഞ്ഞുവെച്ചു.

പുലർച്ചെ 1:30നായിരുന്നു രക്ഷിതാക്കളുടെ പ്രതിഷേധം. വട്ടപാട്ട് മത്സരം അവസാനിച്ചതോടെ രക്ഷിതാക്കളും അധ്യാപകരും പരിശീലകരും ചേർന്ന് വിധികർത്താക്കളുടെ വാഹനം തടഞ്ഞുവെയ്ക്കുകയായിരുന്നു. വിധി നിര്‍ണ്ണയത്തിന്റെ മാനദണ്ഡം ലംഘിച്ചുവെന്നും വിജയിച്ച ടീമിന് കൂടുതല്‍ സമയം അനുവദിച്ചുവെന്നും പ്രതിഷേധക്കാര്‍ പറയുന്നു. നാലോളം സ്കൂളുകളിൽ നിന്നുള്ള ടീമുകളാണ് പ്രതിഷേധമുയർത്തിയത്. വേദിയുടെ ചുമതലയുള്ള അധ്യാപകർ എത്തിയാണ് വിധികർത്താക്കളെ മോചിപ്പിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :