ഒറ്റപ്പാലത്ത് അമ്മയെ കഴുത്തറുത്ത് കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 22 നവം‌ബര്‍ 2022 (13:15 IST)
അമ്മയെ കഴുത്തറുത്ത് കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു. ഒറ്റപ്പാലം പാലപ്പുറത്താണ് സംഭവം. സരസ്വതിയമ്മയെ കഴുത്തറുത്ത് കൊന്ന് മകന്‍ വിജയകൃഷ്ണന്‍ ആണ് ജീവനൊടുക്കിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സരസ്വതിയമ്മയുടെ മൃതദേഹം കഴുത്തറുത്ത നിലയിലും വിജയകൃഷ്ണനെ തൂങ്ങി മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. വിജയകൃഷ്ണന് ചില മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. രാവിലെ 9.15 ഓടെ സരസ്വതിയമ്മയുടെ ചെറിയ മകന്‍ വീട്ടിലെത്തിയപ്പോഴാണ് വിജയകൃഷ്ണനും അമ്മയും മരിച്ച് കിടക്കുന്നതായി കണ്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :