അനുബന്ധ വാര്‍ത്തകള്‍
- ഷെയ്ന്‍ നിഗം ചിത്രത്തിനു ജിസിസിയില്‍ വിലക്ക്
- 'മദ്രാസ്കാരന്' ചിത്രീകരണം പൂര്‍ത്തിയായി,തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ ഷെയ്ന്‍ നിഗം,വീഡിയോ
- തമിഴില്‍ അരങ്ങേറ്റം കുറിച്ച് ഷെയ്ന്‍ നിഗം, സിനിമ നടന്റെ കരിയറിലൊരു നാഴികക്കല്ലായി മാറും, 'മദ്രാസ്കാരന്' പ്രൊമോ
- വധശിക്ഷയില്‍ കുറഞ്ഞതൊന്നും ആ നീചന് അര്‍ഹിച്ചിരുന്നില്ല:ഷെയ്ന്‍ നിഗം
- ആര്‍ഡിഎക്സിന് ശേഷം ഷെയ്ന്‍ നിഗം- സാം സി എസ് കോമ്പോ വീണ്ടും, വേലയിലെ പുതിയ ഗാനങ്ങള്‍
ഷെയ്ന്‍ നിഗം ചിത്രത്തിന്റെ സെറ്റില്‍ ആക്രമണം; പ്രൊഡക്ഷന്‍ മാനേജര്‍ക്ക് മര്‍ദ്ദനമേറ്റു
ഷെയ്ന്‍ നിഗം ചിത്രത്തിന്റെ സെറ്റിലുണ്ടായ ആക്രമണത്തില്‍ പ്രൊഡക്ഷന്‍ മാനേജര്‍ക്ക് മര്‍ദ്ദനമേറ്റു. പ്രൊഡക്ഷന്‍ മാനേജര്‍ ജിബു ടിടിക്കാണ് മര്‍ദ്ദനമേറ്റത്. അഞ്ചംഗ സംഘമാണ് മര്‍ദ്ദിച്ചത്. കാരപ്പറമ്പിലെ സെറ്റിലാണ് ആക്രമണം ഉണ്ടായത്. വ്യഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ചിത്രീകരണത്തിനായി സെറ്റിലേക്ക് ഒരു വാഹനം വാടകയ്ക്ക് എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയതെന്ന് പൊലീസ് അറിയിച്ചു.
പ്രൊഡക്ഷന്‍ മാനേജരെ രെു സംഘം റോഡിലേക്ക് വലിച്ചുകൊണ്ടുപോയെന്നും ലോഹ വള കൊണ്ട് മുഖത്തും തലയിലും ഇടിക്കുകയും പിന്നീട് കൈവശമുള്ള കത്തി ഉപയോഗിച്ച് ഇടതുമുട്ടിന് താഴെ കോറിയെന്നും പരാതിയില്‍ പറയുന്നു.