1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Fake gold scam 5 people arrested

മുക്കുപണ്ടം പണയംവച്ചു തട്ടിപ്പ്: അഞ്ചു പേർ അറസ്റ്റിൽ

Fake-Gold
കരുനാഗപ്പള്ളി: മുക്കുപണ്ടം പണയംവച്ചു പണം തട്ടിയെടുക്കുന്ന അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.  കൊട്ടാരക്കര വെട്ടിക്കോട് ഉഷാഭവനിൽ നിഷാദ്, ഇടുക്കി വാത്തിക്കുടി സ്വദേശി സുനീഷ്, ഇടുക്കി മണിയാർകുട്ടി സ്വദേശി അപ്പു എന്ന ബൈജേഷ്, ഇടുക്കി കട്ടപ്പന സ്വദേശി സുബാഷ്, കോഴിക്കോട് പെരുവണ്ണ സ്വദേശി വിനോദ് എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
 
വള്ളിക്കാവിലുള്ള ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത സംഘമാണ് ഇപ്പോൾ പിടിയിലായത്. സ്ത്രീകൾ മാത്രം ജോലിക്കാരായുള്ള പണമിടപാട് സ്ഥാപനം ലക്‌ഷ്യം വച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. ഇതിനൊപ്പം വ്യാജ ആധാർ കാർഡുകളാണ് പണയം വയ്ക്കുമ്പോൾ പരിചയപ്പെടുത്തലിനായി ഇവർ ഉപയോഗിക്കുന്നതെന്നും പോലീസ് കണ്ടെത്തി. 
അടുത്ത ലേഖനം
സ്വർണവിലയിൽ വമ്പൻ കുതിപ്പ്