കുട്ടികളെ കൊണ്ടുവന്നത് വിലക്കുവാങ്ങി!

കൊച്ചി| VISHNU.NL| Last Modified ബുധന്‍, 4 ജൂണ്‍ 2014 (14:29 IST)
കുട്ടികളെ കടത്തിയ സംഭവത്തില്‍ കുട്ടികളെ വിലകൊടുത്ത് വാങ്ങിയാണെന്ന വെളിപ്പെടുത്തലുകളുമായി ജാര്‍ഖണ്ഡില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം. 1500 രൂപ മുതല്‍ 2000 രൂപ വരെ നല്‍കിയിട്ടാണ് അനാഥാലയത്തിലേക്കന്ന പേരില്‍ കുട്ടികളെ വാങ്ങിയതെന്നാണ് ജാര്‍ഖണ്ഡ് സംഘത്തിന്റെ വെളിപ്പെടുത്തല്‍.

കുട്ടികളെ കടത്തിക്കൊണ്ടുവന്നത് വ്യാജരേഖകള്‍ ഉപയോഗിച്ചാണെന്നും തിരിച്ചറിയാതിരിക്കാന്‍ പേരുകള്‍ മാറ്റുകയും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സംഘടിപ്പിക്കുകയും ചെയ്തതായും സംഘം പറയുന്നു. ജാര്‍ഖണ്ഡില്‍ നിന്ന് ആധാര്‍ എടുക്കേണ്ട കുട്ടികള്‍ക്ക് കേരളത്തില്‍ നിന്നുള്ള രേഖകളാണ് നല്‍കിയിരിക്കുന്നത്.

കുട്ടികളുടെ പേരില്‍ മലപ്പുറം ജില്ലയില്‍ നിന്നെടുത്ത ആധാര്‍ കാര്‍ഡുകളെക്കുറിച്ച് അന്വേഷിക്കുമെന്നും ജാര്‍ഖണ്ഡില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം പറഞ്ഞു മാതാപിതാക്കളുടെ സമ്മതപത്രം ഇല്ലാതെ ഒരു കുട്ടിയെ മറ്റൊരു സംസ്ഥാനത്തെ അനാഥാലയത്തിലേക്ക് കടത്തുന്നത് ബാലനീതി നിയമത്തിനു എതിരാണ്.

ഇത് ലഭിക്കണമെങ്കില്‍ വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ രേഖയും ജനനസര്‍ട്ടിഫിക്കറ്റും ശിശുക്ഷേമസമിതിയുടെ അനുമതിയും ആവശ്യമാണ്‌. എന്നാല്‍ സംഭവത്തില്‍ ഇത്തരം നിയമ വിധേയമായ രേഖകളൊന്നും തന്നെ ഇല്ലാത്തതിനാല്‍ കുട്ടീകളെ കൊണ്ടുവന്നത് ഗുരുതരമായ കുറ്റമാണെന്ന് സംഘം പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :