കുട്ടിക്കുറ്റവാളികളെ സ്കൂളില്‍ നിന്ന് പുറത്താക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

വിദ്യാഭ്യാസം, കുട്ടികള്‍, സ്കൂള്‍
കോഴിക്കോട്‌| VISHNU N L| Last Modified തിങ്കള്‍, 2 നവം‌ബര്‍ 2015 (14:29 IST)
ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടുകയൊ ശിക്ഷിക്കപ്പെടുകയൊ ചെയ്യുന്ന വിദ്യാര്‍ത്ഥികളെ സ്‌കുളിള്‍ നിന്ന് പുറത്താക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.

കേസില്‍പ്പെട്ടു എന്ന കാരണത്താല്‍ അച്ചടക്ക നടപടി സ്വീകരിച്ച്‌ വിദ്യാലയങ്ങളില്‍ നിന്നും പുറത്താക്കുന്നത് അവരുടെ വിദ്യാഭ്യാസം മുടങ്ങുന്നതിന് കാരണമാകുന്നു എന്ന് കണ്ടെത്തിയതിനേ തുടര്‍ന്നാണ് വിദ്യാഭ്യാസ വ്കുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം.

കേസില്‍പ്പെട്ടു എന്ന കാരണത്താല്‍ അച്ചടക്ക നടപടി സ്വീകരിച്ച്‌ വിദ്യാലയങ്ങളില്‍ നിന്നും നീക്കുന്നതായും അക്കാരണം കൊണ്ടു തന്നെ വിദ്യാഭ്യാസം മുടങ്ങുന്നതായും പൊതുവിദ്യാഭ്യാസ വകുപ്പും ബാലാവകാശ കമ്മീഷനും കണ്ടെത്തിയിരുന്നു.

ജുവനൈല്‍ ജസ്‌റ്റീസ്‌ നിയമത്തിലെ പത്തൊമ്പതാം വകുപ്പ്‌ അനുസരിച്ച്‌ കുട്ടി കുറ്റകൃത്യം നടത്തി ബാലനീതി നിയമപ്രകാരം നടപടി നേരിട്ടാലൊ കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയാലോ പോലും ക്രിമിനല്‍ നിയമപ്രകാരമുള്ള ഒരു അയോഗ്യതയും പാടില്ല. ഇത് ചൂണ്ടിക്കാണിച്ചാണ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :