കുഞ്ഞുനാളിലെ കോപത്തിന്റെ സൌന്ദര്യം പതിനെട്ടാം വയസ്സില്‍ ഉണ്ടാകില്ല

Last Modified ഞായര്‍, 1 നവം‌ബര്‍ 2015 (18:37 IST)
റോഡു മുറിച്ചു കടക്കുമ്പോള്‍ യാദൃശ്‌ചികമായാണ് ആ വലിയ ഫ്ലക്സ് ശ്രദ്ധയെ പിടിച്ചുവലിച്ചത്. ഒരു കുറുമ്പുള്ള കുഞ്ഞുവാവ ദേഷ്യപ്പെട്ട് നില്‍ക്കുന്നു. താഴെയൊരു വരി, ‘പതിനെട്ടാം വയസ്സില്‍ നിങ്ങളുടെ കുട്ടികയുടെ കോപം കാണാന്‍ ഇത്ര രസമുണ്ടാകില്ല’ - ഏതോ ഇന്‍ഷുറന്‍സ് കമ്പനിയുടെ പരസ്യമാണ്. അല്ലെങ്കിലും, ഈ കോപം കാണാനും അനുഭവിക്കാനും അത്ര രസമുള്ള കാര്യമല്ല. കാരണം, അനിയന്ത്രിതമായ കോപം ചിലപ്പോള്‍ ഏറ്റവും അടുത്ത ചില ബന്ധങ്ങള്‍ പോലും ഇല്ലാതാക്കിയേക്കും. കോപം നമുക്കു സമ്പാദിച്ചു തരുന്നത് ഒരിക്കലും മിത്രങ്ങളെയല്ല, ശത്രുക്കളെ മാത്രമായിരിക്കും. ഒപ്പം ബന്ധങ്ങളില്‍ വിള്ളലുകളും ഉണ്ടാക്കും.

അല്പം മിനക്കെട്ടാണെങ്കിലും നിയന്ത്രിച്ച് വരുതില്‍ വരുത്തേണ്ടതാണ്ടതാണ് അല്ലെങ്കില്‍ നിര്‍ത്തേണ്ടതാണ് ഈ മുന്‍കോപത്തെ. മനസ്സിന ശാന്തമാക്കുക എന്നതു തന്നെയാണ് കോപത്തെ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല വഴി. ധ്യാനം, യോഗ എന്നിവ പരിശീലിക്കുന്നത് മനസ്സിന് ശാന്തത ലഭിക്കാനും ഏകാഗ്രത ലഭിക്കാനും വളരെ ഫലപ്രദമാണ്. ചിലര്‍ക്ക് എല്ലാ കാര്യങ്ങളിലും എപ്പോഴും ദേഷ്യം വരും. എന്നാല്‍, മറ്റു ചിലര്‍ വിരളമായി മാത്രമേ ദേഷ്യപ്പെടാറുള്ളൂ.

എന്തിനും എതിനും ദേഷ്യപ്പെടുന്നവരാണ് മുന്‍കോപക്കാര്‍. ദേഷ്യം വരുമ്പോള്‍ ഇഷ്‌ടമുള്ള പാട്ട് കേള്‍ക്കുന്നതും അല്പസമയം ടി വി കാണുന്നതുമെല്ലാം മനസ്സിനെ തണുപ്പിക്കാന്‍ ഉപകാരപ്പെടും. ദീര്‍ഘശ്വാസം എടുക്കുന്നത് ദേഷ്യത്തെ അടക്കാന്‍ സഹായിക്കും. ദീര്‍ഘമായി ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുക. അതില്‍ മാത്രമായിരിക്കണം ശ്രദ്ധ, അങ്ങനെ കുറച്ചു സമയം ചെയ്യുമ്പോള്‍ ദേഷ്യത്തിന് ആധാരമായ കാരണം തന്നെ മറന്നു പോയേക്കാം.

ദേഷ്യപ്പെടുമ്പോള്‍ വാക്കുകള്‍ നിയന്ത്രിച്ച് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം കാരണം, കത്തി കൊണ്ട് ഏല്‍ക്കുന്ന മുറിവിനെക്കാള്‍ ആഴമുണ്ടാകും വാക്കുകള്‍ കൊണ്ട് ഏല്‍ക്കുന്ന മുറിവുകള്‍ക്ക്. അടക്കാന്‍ പറ്റാത്ത ദേഷ്യമാണെങ്കില്‍ ഒരു നോട്ടത്തില്‍ ഒതുക്കാന്‍ ശ്രമിക്കുക. ആവശ്യമില്ലാതെ ആരോടെങ്കിലും ദേഷ്യപ്പെട്ടിട്ടുണ്ടെങ്കില്‍ പിന്നീട് അവരോട് മാപ്പ് പറയാന്‍ സമയം കണ്ടെത്തണം. ഇത് ബന്ധങ്ങള്‍ക്ക് കൂടുതല്‍ ദൃഢത നല്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :