മലപ്പുറത്ത് പ്ലസ് ടു വിദ്യാർഥിനിയെ നിക്കാഹ് കഴിപ്പിച്ചു, ബാലവിവാഹത്തിന് മഹല്ല് ഖാസി ഉൾപ്പടെയുള്ളവർക്കെതിരെ കേസ്

അഭിറാം മനോഹർ| Last Modified ഞായര്‍, 19 സെപ്‌റ്റംബര്‍ 2021 (14:33 IST)
മലപ്പുറം കരുവാരക്കുണ്ടിൽ പ്ലസ് ടു വിദ്യാർഥിനിയുടെ നിക്കാഹ് നടത്തിയവർക്കെതിരെ കേസ്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ കല്യാണമാണ് നടത്തിയത്. മഹല്ല് ഖാസി ഉൾപ്പടെയുള്ളവർക്കെതിരെ കരുവാരക്കുണ്ട് പോലീസ് കേസെടുത്തു. ഇന്നലെയായിരുന്നു വിവാഹം നടന്നത്.

കല്യാണം സംബ‌ന്ധിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് രക്ഷിതാക്കൾ അടകമുള്ളവർക്കെതിരെ കേസെടുത്തത്. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് നടപടി.ഭർത്താവ്, രക്ഷിതാക്കൾ, മഹല്ല് ഖാസി, ചടങ്ങിൽ പങ്കെടുത്തവർ ഉൾപ്പടെയുള്ളവർക്കെതിരെയാണ് കേസ്. അഞ്ചു വർഷം വരെ തടവും പത്ത് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :