തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെ ചോദ്യം ചെയ്യും, വ്യാഴാഴ്ച ഹാജരാകാന്‍ നോട്ടീസ്

രേണുക വേണു| Last Modified ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (08:11 IST)

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വ്യാഴാഴ്ച (നാളെ) ചോദ്യം ചെയ്യലിന് ഹാജരാകും. മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദരയ്ക്ക് കോഴ നല്‍കിയെന്ന കേസിലാണ് സുരേന്ദ്രന് കൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന വിവി രമേശാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. കെ.സുരേന്ദ്രന്റെ അപര സ്ഥാനാര്‍ഥിയാണ് കെ.സുന്ദര. ഈ സാഹചര്യത്തിലാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കോഴ നല്‍കിയത്. സുന്ദര തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേസില്‍ അന്വേഷണം ഇഴയുന്നുവെന്ന പരാതിക്കിടെയാണ് സുരേന്ദ്രനെ ചോദ്യം ചെയ്യാനുള്ള ക്രൈംബ്രാഞ്ച് നടപടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :