സസ്പെന്‍ഷന്‍ തനിക്ക് മണ്ണാങ്കട്ടയാണെന്ന് ഇ പി ജയരാജന്‍
സസ്പെന്‍ഷന്‍ തനിക്കു മണ്ണാങ്കട്ടയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റ് അംഗം ഇ.പി. ജയരാജന്‍. ബജറ്റ് അവതരണ ദിവസം നിയമസഭയില്‍ ചെയ്ത കാര്യങ്ങളില്‍ അഭിമാനമുണ്ടെന്നും. സ്പീക്കര്‍ കോണ്‍ഗ്രസ് ഓഫിസിലെ ശിപായിക്കു തുല്യമായാണ് പെരുമാറിയതെന്നും ജയരാജന്‍ ആരോപിച്ചു.
ബജറ്റ് അവതരണദിവസമായ വെള്ളിയാഴ്ച സഭയില്‍ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതിപക്ഷ എം എല്‍ എമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. സ്പീക്കറുടെ ഡയസിലേക്ക് കയറുകയും വസ്തുകള്‍ നശിപ്പിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രതിപക്ഷ എം എല്‍ എമാരായ ഇ പി ജയരാജന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ അജിത്, കെ ടി ജലീല്‍, വി ശിവന്‍കുട്ടി എന്നീ എം എല്‍ എമാരെയാണ് സസ്പെന്‍ഡ് ചെയ്തത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.