തിരുവന്തപുരം|
Last Modified ചൊവ്വ, 7 ഏപ്രില്‍ 2015 (11:20 IST)
പി സി ജോര്‍ജ് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി പി.സി. ജോര്‍ജിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വീണ്ടും ചര്‍ച്ചയ്ക്കു വിളിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം 5:15നാണ് ചര്‍ച്ചയ്ക്കെത്താന്‍ പി സി ജോര്‍ജിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ജോര്‍ജ് വിഷയത്തില്‍ ഇന്നു തന്നെ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ ജോര്‍ജ് വിഷയത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്നു കെ. എം. മാണി വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസിന്‍റെ തീരുമാനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചിട്ടുണ്ടെന്നും ഇനി തീരുമാനം എടുക്കേണ്ടത് അദ്ദേഹമാണെന്നും മാണി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ജോസ് കെ മാണിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയാതെ മാണി ഒഴിഞ്ഞുമാറി.