നിലപാടില്‍ ഉറച്ച് ജോര്‍ജ്; പുറത്താക്കിയാല്‍ രാജിവെക്കാം

Last Modified തിങ്കള്‍, 6 ഏപ്രില്‍ 2015 (18:14 IST)
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ ചീഫ് വിപ്പ് സ്ഥാനം രാജിവെക്കാമെന്ന നിലപാടില്‍ ഉറച്ച് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്.
തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തയ്യാറാകണമെന്നും. തന്നേയും തന്റെ കൂടെ നില്‍ക്കുന്നവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്തായാല്‍ ഉടന്‍ ചീഫ് വിപ്പ് സ്ഥാനം രാജിവെക്കാമെന്നും പി സി ജോര്‍ജ് പറഞ്ഞു. യുഡിഎഫില്‍ പ്രശ്നം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജോര്‍ജ് പറഞ്ഞു.

കൂറുമാറ്റ നിരോധന നിയമം കാട്ടി തന്നെ പേടിപ്പിക്കേണ്ട എന്നും ജോര്‍ജ് പറഞ്ഞു. എല്ലാവരോടും കളിക്കുന്ന തമാശ തന്റെ അടുത്ത് വേണ്ടായെന്നും ജോര്‍ജ് പറഞ്ഞു. സരിതയുടെ കുറിപ്പ് വായിച്ചതാണെന്നും എന്നാല്‍ കുറിപ്പിന്റെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജോര്‍ജ് പറഞ്ഞു.

ജോര്‍ജ് വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒാഫീസില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തില്‍
ചര്‍ച്ച നടന്നിരുന്നു. ചര്‍ച്ചയുടെ തീരുമാനം നാളെ പ്രഖ്യാപിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ചര്‍ച്ചയില്‍ മാണിയും ജോര്‍ജും നിലപാടില്‍ ഉറച്ച് നിന്നതോടെ ചര്‍ച്ച സമവായമാകാതെ പിരിയുകയായിരുന്നുവെന്നാണ് സൂചന. ചര്‍ച്ചയില്‍ ജോര്‍ജിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും മാണിയോട് ആവശ്യപ്പെട്ടുവെന്നാണ് സൂചന.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :