പിസി ജോര്‍ജിന്റെ കാര്യത്തില്‍ തീരുമാനം ഇന്ന്

 പിസി ജോര്‍ജ് , കെ എം മാണി , കേരള കോണ്‍ഗ്രസി (എം) , ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 7 ഏപ്രില്‍ 2015 (08:17 IST)
പിസി ജോര്‍ജിനെ ചീഫ് വിപ് സ്ഥാനത്തു നിന്നു നീക്കണമെന്ന കേരള കോണ്‍ഗ്രസി (എം)ന്റെ ആവശ്യത്തിന്‍മേലള്ള തീരുമാനം ഇന്ന്. ഈ വിഷയത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടില്‍ മന്ത്രി കെഎം മാണി ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റുക എന്ന മാണിയുടെ ആവശ്യം അംഗീകരിക്കേണ്ട വരുമെന്ന നിലയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

അതേ സമയം ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ ഒപ്പം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യത്തില്‍ ജോര്‍ജും പിന്നോട്ടില്ലാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ പല ഘട്ടമായി നടത്തിയ ചര്‍ച്ചകള്‍ വഴിമുട്ടുകയായിരുന്നു. ജോര്‍ജിനെ പൂര്‍ണമായും കൈവിടുന്നതു സര്‍ക്കാരിനും മുന്നണിക്കും തലവേദനയാകുമെന്ന നിലപാടാണു ചര്‍ച്ചകളില്‍ രമേശും കുഞ്ഞാലിക്കുട്ടിയും പങ്കുവച്ചത് എന്നാണു സൂചന. എന്നാല്‍ മാണിയെ എങ്ങനെ അനുനയിപ്പിക്കുമെന്നതു സംബന്ധിച്ചു ഫലപ്രദമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ ഇവര്‍ക്കു കഴിയാതെ വന്നതോടെ തിങ്കളാഴ്‌ച നടന്ന ചര്‍ച്ചകള്‍ വഴിമുട്ടുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :