കോട്ടയം|
VISHNU N L|
Last Modified തിങ്കള്‍, 6 ഏപ്രില്‍ 2015 (09:10 IST)
ചീഫ് വിപ് സ്ഥാനത്തുനിന്നും തന്നെ ആരും പുറത്താക്കില്ലെന്നും യുദ്ധമെങ്കില്‍ യുദ്ധമെന്നും പറഞ്ഞ് രണ്ടും കല്‍പ്പിച്ച് പി സി ജോര്‍ജ് രംഗത്ത്. പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കും എന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു പി സി ജോര്‍ജ്.
അഴിമതിക്കെതിരായുള്ള പ്രവര്‍ത്തനങ്ങളില്‍ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നും തന്നെ ആരും പുറത്താക്കില്ല എന്നും യുദ്ധമെങ്കില്‍ യുദ്ധമെന്നുമാണ് ജോര്‍ജ് പറഞ്ഞത്.
മാതൃഭൂമി ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പി സി ജോര്‍ജിനെ ചീഫ് വിപ് സ്ഥാനത്തുനിന്നും മാറ്റുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഇന്ന് തീരുമാനമെടുക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് (എം) നേരത്തെ കത്തു നല്‍കിയിരുന്നു.
അതേസമയം പുറത്താക്കിയാല്‍ പാര്‍ട്ടീയില്‍ നിന്ന് പുറത്തുപോയി സെക്യുലര്‍ കോണ്‍ഗ്രസ് വീണ്ടും സജീവമാക്കാനാണ് ജോര്‍ജിന്റെ നീക്കം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.