അനുബന്ധ വാര്‍ത്തകള്‍
- സഭയുടെ ഭൂമിയിടപാട്: ആലഞ്ചേരിക്കെതിരെയുള്ള കേസ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി - അന്വേഷണം തുടരും
- ലിനിയുടെ മരണം വലിയ നഷ്ടം, കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും: മന്ത്രി ശൈലജ
- പെട്രോൾ ഡീസൽ വിലവർധന; സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന അധിക വരുമാനം വേണ്ടെന്നു വെക്കണമെന്ന് തോമസ് ഐസക്
- പിന്തുണ വലത്തോട്ട് തന്നെ; ചെങ്ങന്നൂരിൽ കെ എം മാണി യു ഡി എഫിനൊപ്പം
- കണ്ണൂരിൽ വീണ്ടും സംഘർഷം; സിപിഎം ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു
ചെങ്ങന്നൂരിൽ പി സി ജോർജിന്റെ ജനപക്ഷം എൽ ഡി എഫിനൊപ്പം; മാണി കാലുവാരിയെന്ന് പി സി ജോർജ്ജ്
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ജനപക്ഷത്തിന്റെ പിന്തുണ എൽ ഡി എഫിനൊപ്പമെന്ന് ചെയർമാൻ പി സി ജോർജ്ജ് എം എൽ എ. കേരള കോൺഗ്രസ് ചെങ്ങന്നൂരിൽ എൽ ഡി എഫിനെ പിന്തുണക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. കോൺഗ്രസ്സുകാർ ശത്രുക്കളാണ് എന്നായിരുന്നു നേരത്തെ കേരള കോൺഗ്രസ്സിന്റെ നിലപാട്. മാണി കാലുവാരിയാണെന്നും പി സി ജോർജ് കുറ്റപ്പെടുത്തി.
കെ എം മാണി യു ഡി എഫിനെ പിന്തുണക്കും എന്ന് നിലപാട് സ്വീകരിച്ചതിന് തൊട്ടുപിന്നാലെയാണ് പി സി ജോർജ്ജ് സ്വന്തം നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്.
കഴിഞ്ഞ ദിവസം യു ഡി എഫ് നേതാക്കൾ വീട്ടിലെത്തി മാണിയുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് ഇന്ന് നടന്ന സബ് കമ്മറ്റിയോഗത്തിന് ശേഷമാണ് കേരള കോൺഗ്രസ് ചെങ്ങന്നൂരിൽ യു ഡി എഫിനെ പിന്തുണക്കും എന്ന് മാണി നിലപാട് വ്യക്തമാക്കിയത്. അതേ സമയം പിന്തുണ മാത്രമാണ് നൽകുന്നത് എന്നും മുന്നണി പ്രവേശനം അജൻഡയുടെ ഭാഗമായിട്ടില്ലെന്നും മാണി പറഞ്ഞു.